വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിനെ ഒരു മുന്നറിയിപ്പും കൂടാതെ കാറ്റഗറി ഡി യിൽ ഉൾപ്പെടുത്തി ജനജീവിതം സ്തംഭി പ്പിച്ചെന്നാണ് ഭരണകക്ഷി അംഗവും കോൺഗ്രസ്സ് പ്രവർത്തകനുമായ സജി കണ്ണമ്പുഴ ആരോപിച്ചു.പഞ്ചായത്ത്‌ മുഴുവനായും അടയ്ക്കാതെ ടി പി ആർ കൂടുതൽ ഉള്ള വാർഡുകളോ പ്രദേശങ്ങളോ ലോക്ക് ഡൗ ണിൽ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാമായിരുന്നു.നാളുകളായി അടച്ചിട്ടിരിക്കുന്നതിനാൽ കാറ്റഗറി ഡി യിൽ ഉൾപ്പെടുത്തിയതോടെ ജനങ്ങളും വ്യാപാരികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.ഇത് സംബന്ധിച്ച് തീരുമാനങ്ങൾ പഞ്ചാത്ത്പ്രസിഡന്റ്‌ ഏകപക്ഷീയമായിട്ടാണ് എടുക്കുന്നതെന്നും സജി ആരോപിച്ചു