മൂലമറ്റം: കോടികൾ തട്ടിയെടുത്ത് മുങ്ങിയ മൂലമറ്റത്തുള്ള ക്രിസ്റ്റൽ ഗ്രൂപ്പ് ഉടമയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിലെ ജീവനക്കാർ ഇന്ന് ജില്ലാ പൊലീസ് മേധാവിയെ നേരിൽ കണ്ട് പരാതി നൽകും.സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമ വണ്ണപ്പുറം സ്വദേശി അഭിജിത്ത് നായരാണ്. നിലവിൽ പണം നഷ്ടമായ നിക്ഷേപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അന്വേഷണം.കാഞ്ഞാർ സ്റ്റേഷന് പുറമെ മറ്റ് 4 സ്റ്റേഷനുകളിൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ട്.അഭിജിത് നായർ തിരുവനന്തപുരം ജില്ലയിൽ ഉണ്ടെന്നാണ് സ്ഥാപനവുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.വിവിധ സ്റ്റേഷനുകളിൽ പരാതി ഉണ്ടെങ്കിലും ഉടമയെ കണ്ടെത്താൻ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.ഇതേ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുന്നത്.