ഇടുക്കി :ജില്ലയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ്2 തസ്തികയിൽ പി.എസ്.സി റാങ്ക് പട്ടിക നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ അടിയന്തിര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുളള ജെ.പി.എച്ച്.എൻ ഗ്രേഡ്1, ഗ്രേഡ്2 ഒഴിവുകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയിൽ (45 ഒഴിവുകൾ) നിയമനം നടത്തുന്നതിന് നേരിട്ടുളള അഭിമുഖം ജില്ലാ മെഡിക്കൽ ഓഫീസിൽ ജൂലായ് 9 രാവിലെ 10 മുതൽ നടക്കും. ജെ.പി. എച്ച്.എൻ കോഴ്‌സ്, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകാൻ ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.