കരിങ്കുന്നം:എസ്. എൻ. ഡി. പി യോഗം 271 നമ്പർ ശാഖയുടെ ശ്രീ സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയുടെ ആധാരശിലാന്യാസം ക്ഷേത്രം തന്ത്രി പവനേഷ് കുമാർ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ കൺവീനർ വി. ജയേഷ്, സ്വാമി മഹാദേവാനന്ദ, വനിതാസംഘം യൂണിയൻ സെക്രട്ടറി സ്മിത ഉല്ലാസ്, ശാഖാ പ്രസിഡന്റ് മോഹനൻ തടത്തിൽ, സെക്രട്ടറി സി. കെ. സുകുമാരൻ, നിർമ്മാണകമ്മറ്റി കൺവീനർ രണേന്ദ്രൻ പാമ്പ്രയിൽ , കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.