ഉടുമ്പന്നൂർ : എസ്. എൻ. ഡി. പി യോഗം ഉടുമ്പന്നൂർ ശാഖയുടെ ആഭിമുഖ്യത്തിൽ മാതാപിതാക്കൾക്കായി ആരംഭിച്ച ഗുരുദേവദർശന പഠനക്ലാസിന്റെ മൂന്നാമത് ക്ലാസ് ഇന്ന് രാത്രി 7.30 മുതൽ 8.30 വരെ ഗൂഗിൾ മീറ്റ് മുഖേന നടത്തും. 'ശ്രീനാരായണധർമ്മം കുടുംബജീവിതത്തിൽ'എന്ന വിഷയത്തെ ആസ്പദമാക്കി തൊടുപുഴ യൂണിയൻ വനിതാസംഘം സെക്രട്ടറിയും തൊടുപുഴ നിർമ്മല പബ്ലിക് സ്‌കൂൾ അദ്ധ്യാപികയുമായ . സ്മിത ഉല്ലാസ് ക്ലാസ്സ് നയിക്കും.. https://meet.google.com/kcr-bjju-h എന്ന ലിങ്കിലൂടെ 7.25 ന് തന്നെ ജോയിൻചെയ് ത് ഈ മഹത് സംരംഭം വിജയിപ്പിക്കണമെന്ന് ശാഖ പ്രസിഡന്റ്. പി.ടി .ഷിബു. അഭ്യർത്ഥിച്ചു.