roshymuttam

മുട്ടം: വർഷങ്ങളായി പരിഹരിക്കാതെ കിടക്കുന്ന മുട്ടം പഞ്ചായത്ത്‌ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിൽ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടുന്നു. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് മുട്ടം പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ നിവേദനത്തെത്തുടർന്ന് വാട്ടർ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഫോണിൽ വിളിച്ച് മന്ത്രി നിജസ്ഥിതി ചോദിച്ചറിഞ്ഞു. പ്രശ്ന പരിഹാരത്തിനായി കേടായ മോട്ടോർ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാനും മന്ത്രി എക്‌സിക്യൂട്ടീവ് എഞ്ചിനിയർക്ക് നിർദേശം നൽകുകയും ചെയ്തു. എൽ ഡി എഫ് നേതാക്കളായ കെ പി സുനീഷ്,ടി കെ മോഹനൻ,കെ എ സന്തോഷ്‌,റെജി ഗോപി, ബിജി ചിറ്റാട്ടിൽ, ജോസ് മാത്യു ഈറ്റക്കുന്നേൽ,വിത്സൻ പി സി,പ്രകാശ് വരമ്പിനകത്ത്,കെ എസ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ,കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് റെജി കുന്നം കോട്ട്, സംസ്ഥാന കമ്മറ്റി അംഗം ബെന്നി പ്ലാക്കൂട്ടം എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.