തൊടുപുഴ: സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളുടെ നിലവിലെ അവസ്ഥ പഠിക്കുന്നതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ഈസ് ഓഫ് ലിവിങ് സർവേയുടെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ശില്പശാല നടത്തി. ശില്പശാലയുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് നിർവഹിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ വി.ജി വിജയൻ, ഗ്രാമവികസന വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ ശ്രീലേഖ സി, ശിശു വികസന പദ്ധതി ഓഫീസർ, എക്സ്റ്റൻഷൻ ഓഫീസർമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ , കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു