ഇടുക്കി: 2020 വർഷത്തേക്കുള്ള കർഷക അവാർഡുകൾക്ക് കൃഷിവകുപ്പ് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതൻ പത്മശ്രീ കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ,് സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ, യുവ കർഷകൻ, യുവ കർഷക, കേരകേസരി ,ഹരിതമിത്ര, ഉദ്യാന ശ്രേഷ്ഠ, കർഷക ജ്യോതി, കർഷകതിലകം ( വനിത), ശ്രമശക്തി , കൃഷിവിജ്ഞാൻ, ക്ഷോണി സംരക്ഷണ, ക്ഷോണി രത്‌ന, കർഷക ഭാരതി, ഹരിതകീർത്തി, ഹരിത മുദ്ര, മികച്ച ജൈവകൃഷി നടത്തുന്ന ആദിവാസി ഊര് , പൈതൃക കൃഷി /വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണം പ്രവർത്തനം നടത്തുന്ന ആദിവാസി ഊര് , കൃഷി നടത്തുന്ന മികച്ച റസിഡൻസ് അസോസിയേഷൻ, ഹൈടെക് ഫാർമർ, മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി, കർഷകതിലകം (സ്‌കൂൾ വിദ്യാർത്ഥി), കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർത്ഥി), മികച്ച ഹയർ സെക്കൻഡറി സ്‌കൂൾ കർഷക പ്രതിഭ, മികച്ച കോളേജ് കർഷക പ്രതിഭ, മികച്ച ഫാം ഓഫീസർ, മികച്ച തേനീച്ച കർഷകൻ, മികച്ച കൂൺ കർഷകൻ, തുടങ്ങിയ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചത്.
കൂടാതെ മികച്ച ചക്ക സംസ്‌കരണ കർഷകൻ/ ഗ്രൂപ്പുകൾ, പച്ചക്കറി കൃഷി പദ്ധതി, ജൈവകൃഷി പദ്ധതി പ്രകാരമുള്ള അവാർഡുകൾക്കും കർഷകരുടെ കണ്ടുപിടിത്തങ്ങൾക്ക് ഉള്ള ഇന്നവേഷൻ അവാർഡ്, മികച്ച കയറ്റുമതി സംരംഭകർ,/ ഗ്രൂപ്പുകൾ ,മികച്ച വിളവെടുപ്പാനന്തര പരിചരണമുറകൾ നടത്തുന്ന കർഷകർ, ഗ്രൂപ്പുകൾ, എന്നീ അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ സ്വീകരിക്കും. അവസാന തിയതി ജൂലായ് 6. കൃഷിഭവനും പഞ്ചായത്തിനും കർഷകരെ വിവിധ അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യാം. അവാർഡിനുള്ള അപേക്ഷകൾ അതാതു ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്കും കർഷക ഭാരതി ഹരിതമുദ്ര അവാർഡുകൾക്കുള്ള അപേക്ഷകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കുമാണ് സമർപ്പിക്കേണ്ടത് . കൂടുതൽ വിവരങ്ങൾ www.fibkerala.gov.in, www.keralaagriculture.gov.in എന്നീ വെബ്‌സൈറ്റിൽ ലഭ്യമാണ്