ഇടുക്കി: 2019 ഏപ്രിൽ മുതലുള്ള മാസങ്ങളിൽ കുടിശ്ശിക വന്ന് അംഗത്വം റദ്ദായ എല്ലാവർക്കും കുടിശ്ശിക തീർത്ത് അംഗത്വം പുനസ്ഥാപിക്കാം. 2021 ജൂലായ് 2 മുതൽ 31 വരെയുളള പ്രവൃത്തിദിവസങ്ങളിലാണ് ഇതിനവസരമുള്ളത്. (2020 ഡിസംബർ വരേയുള്ള മാസങ്ങളിൽ 10000/ രൂപയുടേ വീതവും 2021 ജനുവരി മുതൽ ലോക്ക് ഡൗൺ ഒഴികേയുള്ള മാസങ്ങളിൽ 25000/ രൂപയുടെ വീതവും ടിക്കറ്റുകൾ രേഖപ്പടുത്തി കൊണ്ടുവരണം). എല്ലാ അംഗങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താതാവുന്നതാണെന്ന് ഇടുക്കി ജില്ലാ ക്ഷേമനിധി ഓഫീസർ അറിയിച്ചു.