കുമളി: വീടിനുള്ളിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമളി കുഴികണ്ടം പുത്തൻപറമ്പിൽ ജോസഫ് വർക്കിയാണ് (പപ്പാ- 73) മരിച്ചത്. ഒരു മാസമായി കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ശേഷം മൂന്ന് ദിവസം മുമ്പാണ് ജോസഫ് വീട്ടിലെത്തിയത്. തുടർന്ന് ഇന്നലെ പുലർച്ചെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്‌കാരം ഇന്ന് രണ്ടിന് അട്ടപ്പള്ളം സെന്റ് തോമസ് ഫോറോന ദേവാലയത്തിൽ നടക്കും.