രാജാക്കാട് : ചിന്നക്കനാൽ വില്ലേജിലെ ഭൂമി കയ്യേറ്റം വില്ലേജാഫീസറും സംഘവും ഒഴിപ്പിച്ചു. മുട്ടുകാട് മുനിയറക്കുന്ന് ഭാഗത്താണ് സംഭവം. ചിന്നക്കനാൽ വില്ലേജ് സർവ്വെ നമ്പർ 87/1 ൽപ്പെട്ട 213 ഏക്കർ ഭൂമിയാണിത്.വിവിധ മേഖലകളിലായാ ഏലംകുഴിച്ചുവെച്ച് 10 ഏക്കറോളം സ്ഥലമാണ് കയ്യേറിയത്. മലമുകളിലെ ടൂറിസ പ്രാധാന്യം കണക്കിലെടുത്ത് റിസോർട്ട് മാഫിയ ആണ് ഇതിന്റെ പിന്നിലെന്നാണ് സൂചന. എന്നാൽ ഇതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും വിശദമായ അന്വഷണം തുടരുമെന്നും റിപ്പോർട്ട് ഉടുമ്പൻചോല തഹ് ശീൽദാർക്ക് കൈമാറുമെന്നും വില്ലേജാഫീസർ സുനിൽ കെ.പോൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.