തൊടുപുഴ: വനംകൊള്ളയ്ക്കെതിരെ ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി സൗഹൃദ പ്രതിഷേധത്തിന്റെ ഭാഗമായി തൊടുപുഴയിൽ വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ച യോഗം യോഗം മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.എസ്. സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. വനംകൊള്ളയിൽ സമഗ്രമായ അന്വേഷണം നടത്തുക, ജുഡീഷ്യൽ അന്വേഷണം നടത്തി യഥാർത്ഥ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. ഐ.എൻ.ടി.യു.സി റീജിയണൽ വൈസ് പ്രസിഡന്റ് ജോർജ്ജ് താന്നിക്കൽ വൃക്ഷത്തൈ നട്ടു. കെ.പി. റോയ്, രാധാകൃഷ്ണൻ, സലീം, ടോമി പാലക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.