തൊടുപുഴ: കേരള ഗ്രാമീൺ ബാങ്ക് ഓഫീസേഴ്‌സ് യൂണിയന്റേയും ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയന്റെയും (ബെഫി) ആഭിമുഖ്യത്തിൽ കെ.ജി.ബി. ജീവനക്കാർ 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. വിവിധ തസ്തികകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിന്റെ ഹാർഡ്‌വെയർ, ടെക്‌നോളജി പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായി ജൂലായ് 8 മുതൽ 17 വരെയുള്ള ദിവസങ്ങൾ കേരള ഗ്രാമീൺ ബാങ്ക് ഹെഡ് ഓഫീസിനു മുൻപിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ ധർണ സംഘടിപ്പിക്കും. ജൂലായ് 8 നും 17 നും കേരളത്തിലെ മുഴുവൻ റീജണൽ ഓഫീസുകളൾക്ക് മുമ്പിലും ധർണ്ണ നടത്തും. പണിമുടക്ക് വിജയിപ്പിക്കുന്നതിന് എല്ലാ തൊഴിലാളികളുടെയും പങ്കാളിത്തവും പിന്തുണയും ഉണ്ടാക്കണമെന്ന് കെ.ജി.ബി. ഓഫീസേർഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി പീയുഷ് പി എൻ, കെ.ജി.ബി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി അമീഷ് ഡൊമിനിക്ക് എന്നിവർ അഭ്യർത്ഥിച്ചു.