തൊടുപുഴ: ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ 13 കിലോമീറ്റർ ദൈർഘ്യം വരുന്ന വടക്കനാർ പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നിർമാർജ്ജനം ചെയ്യും. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് നാലിന് രാവിലെ 11ന് പരിപാടി ഉദ്ഘാടനം ചെയ്യും. തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ജില്ലാ അദ്ധ്യക്ഷൻ കെ.എസ്. അജി മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രാം ഇൻ ചാർജ് പി. പ്രബീഷ്, ജില്ലാ സഹ ഇൻചാർജ് അഡ്വ. വിനോജ്കുമാർ, മണ്ഡലം ഇൻചാർജ് കെ.ജി. സന്തോഷ്, മണ്ഡലം ജന. സെക്രട്ടറി എൻ.കെ. അബു, വെള്ളിയാമറ്റം പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുൺ മോഹൻ, ജന. സെക്രട്ടറി പ്രമോദ്, സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുക്കും.