ഇടുക്കി: കൊവിഡ് വാക്‌സിൻ ഒന്നും രണ്ടും ഡോസ് ലഭിക്കുന്നതിന്, ഓൺലൈനിൽ ബുക്ക് ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതൽ www.cowin.gov.in എന്ന പോർട്ടലിൽ വാക്‌സിൻ സ്ലോട്ടുകൾ തുറക്കും. ഓൺലൈനിൽ വാക്‌സിൻ ബുക്ക് ചെയ്യാൻ അസൗകര്യമുള്ളവർ ആ പ്രദേശത്തെ ആശമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവരുടെ സേവനം ഉപയോഗിക്കേണ്ടതാണ്. ഇപ്പോൾ 45 വയസിനു മുകളിൽ പ്രായം ഉള്ളവർക്കാണ് വാക്‌സിൻ നൽകിക്കൊണ്ടിരിക്കുന്നത്. മുൻഗണനാ പട്ടികയിലുള്ള 18 മുതൽ 45 വയസ് വരെയുള്ളവർക്കും വാക്‌സിൻ നൽകുന്നുണ്ട്.