ഇടുക്കി: 2019 ഏപ്രിൽ മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശാദായം കുടിശ്ശിക വന്ന് അംഗത്വം റദ്ദാക്കപ്പെട്ടിട്ടുള്ള ക്ഷേമനിധി അംഗങ്ങൾക്ക് 31 വരെയുള്ള ദിവസങ്ങളിൽ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട്ബുക്ക് എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ആഫീസർ മുമ്പാകെ ഹാജരായി കുടിശ്ശിക തീർത്ത് അംഗത്വം പുനഃസ്ഥാപിക്കാം.