ഇളംദേശം: ഈസ് ഓഫ് ലിവിങ് സർവ്വേയുടെ ഇളംദേശം ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു. കെ ജോൺ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനി മോൾ വർഗീസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. 2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് പ്രകാരം ഗ്രാമീണ കുടുംബങ്ങൾക്ക് കഴിഞ്ഞ കാലയളവിൽ ലഭിച്ച ആനുകൂല്യങ്ങളും നിലവിലെ ജീവിതാവസ്ഥയും വിലയിരുത്തുന്നതിനുള്ള കേന്ദ്രസർക്കാർ സർവേയാണ് ഈസ് ഓഫ് ലിവിങ് സർവ്വേ. ജൂലായ് 31 ന് പൂർത്തിയാക്കേണ്ട സർവ്വേ നല്ല രീതിയിൽ നടപ്പാക്കുന്നതിനായി ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കിയതായി പ്രസിഡന്റ് പറഞ്ഞു. സർവേയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. എ.ഡി.സി. ജനറൽ സി.ശ്രീലേഖ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ..ആർ. ഭാഗ്യരാജ്, ബ്ലോക്ക് തല ഉദ്യോഗസ്ഥർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ കുടുംബശ്രീ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.