ഇടുക്കി: 2021- 22 സാമ്പത്തിക വർഷത്തിൽ അറക്കുളം ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രോജക്ടുകളുടെ നടത്തിപ്പിനായി വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞടുക്കുന്നതിന് 12നകം അപേക്ഷ നൽകണം. അപേക്ഷാ ഫോറങ്ങൾ മെമ്പർമാരുടെ പക്കൽ നിന്നോ പഞ്ചായത്ത് ആഫീസിൽ നിന്നോ ലഭിക്കുന്നതാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.