തൊടുപുഴ: കൊവിഡ്- 19 മൂന്നാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയുടെയും ജില്ലാ പഞ്ചായത്തിന്റയും ആഭിമുഖ്യത്തിൽ നഗരസഭയിലെ 35 വാർഡുകളിലെയും കുട്ടികൾക്കായി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്ന 35 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ശൃംഖല ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ശൈലജ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ. ജേക്കബ്, വാർഡ് കൗൺസിലർ ശ്രീലക്ഷ്മി സുധീപ്, എച്ച്.എം.സി മെമ്പർ മനോജ് കോക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ആഫീസർ ഡോ. കെ.ആർ. സുരേഷ് നന്ദി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിച്ചായിരിക്കും ക്യാമ്പുകൾ നടത്തുകയെന്നും തൊടുപുഴ നഗരസഭയിലെ എല്ലാ വാർഡുകളിലെയും 18 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും ക്യാമ്പിന്റെ പ്രയോജനം ലഭിക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. സി.കെ. ശൈലജ അറിയിച്ചു.