തൊടുപുഴ : താലൂക്ക് റെഡ്‌ക്രോസ്സ് സോസൈറ്റി യും ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമും സംയുകതമായി കരിമണ്ണൂർ ഫാമിലി ഹെൽത്ത് സെന്ററിൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി.മെഡിക്കൽ ഓഫീസർ ഡോ. ശാലു കെ .എച്ച് ന് കൈമാറി. ഡീൻ കുര്യക്കോസ് എം. പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ്സ് താലുക്ക് ചെയർമാൻ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസാസ്റ്റർ ടീം കോ- ഓർഡിനേറ്റർ ഹാറൂൺ കെ. ബി, കരിമണ്ണൂർഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആൻസി സിറിയക്, ബിബിൻ അഗസ്റ്റിൻ, ജീസ് ആയത്തുപാടം, ബൈജു വറവുങ്കൾ, ടെസ്സി വിൽസൺ, പൊതു പ്രവർത്തകരായ ജോൺ നെടിയപാല, എം. പി വിജയനാഥൻ, സിബി കുഴിക്കാട്ട്, എ. എൻ ദിലീപ് കുമാർ, സിജി വാഴയിൽ, തുടങ്ങിയവർ പ്ര സംഗിച്ചു. ഡിസാസ്റ്റർ ടീം അംഗങ്ങളായ ജിതിൻ ചാലശേരി, ആൽബർട്ട് ജോസ്, ഹാലിദ് എം. ബി, സിനോജ്, അൻസാർ സലിം, അഫ്‌സൽ ഹക്കീം എന്നിവർ നേതൃത്വം നൽകി.