മൂലമറ്റം: ഗോത്ര വർഗ്ഗ കോളനിയായ ചക്കിമാലി ഉറുമ്പുള്ള്, കപ്പക്കാനം, മുല്ലക്കാനം പ്രദേശവാസികൾക്ക് വേണ്ടിയുള്ള കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് തിങ്കളാഴ്ച നടക്കും. സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. ഉറുമ്പുള്ള് അങ്കണവാടിയിൽ നടത്തുന്ന ക്യാമ്പിൽ തത്സമയം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും ട്രൈബൽ ഡിപ്പാർട്ട്മെന്റും സംയുക്തമായിട്ടാണ് ക്യാമ്പ് നടത്തുന്നത്. ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട 18 വയസിന് മുകളിൽ പ്രായസമുള്ളവർക്ക് ക്യാമ്പിൽ വാക്‌സിനേഷൻ നൽകും.