കുടയത്തൂർ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ കുടയത്തൂർ ആനക്കയം പൊന്നാമറ്റത്തിൽ സാബു ജോസഫിന് (55) ഗുരുതര പരിക്ക്. ഇന്നലെ രാത്രി 8.30ന് കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുന്നിലായിരുന്നു അപകടം. മൂലമറ്റം ഭാഗത്തേക്ക് പോയ കാറും തൊടുപുഴ ഭാഗത്തേക്ക് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ സാബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.