കുടയത്തൂർ: ബൈക്കപകടത്തിൽ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആനക്കയം പൊന്നാമറ്റത്തിൽ സാബു ജോസഫ് (55) മരണമടഞ്ഞു.ശനിയാഴ്ച്ച രാത്രി 8.30 ന് തൊടുപുഴ - പുളിന്മല സംസ്ഥാന പാതയിൽ കുടയത്തൂർ പിഎച്ച്സിക്ക് സമീപത്തായിരുന്നു അപകടം.എതിർ ദിശയിൽ നിന്നെത്തിയ കറുമായി കൂട്ടിയിടിച്ചാണ് അപകടം. ഇന്നലെ രാവിലെ മരിച്ചു.സംസ്ക്കാരം നടത്തി.കേരള കോൺഗ്രസ്സ് കുടയത്തൂർ മണ്ഡലം സെക്രട്ടറിയായിരുന്നു സാബു. വാഴക്കുളം പേടിക്കാട്ടുകുന്നേൽ കുടുംബാംഗമായ ഭാര്യ ടെസ്സി ഒന്നര മാസം മുൻപ് മരണമടഞ്ഞിരുന്നു.. മക്കൾ:രേഷ്മ,രഞ്ജിത.മരുമകൻ:സിറിയക്,പെരുമ്പനാനിക്കൽ(അഞ്ചിരി).