മണക്കാട് : കൃഷിഭവന്റെ ഈ വർഷത്തെ കർഷകസഭ ഇന്ന് ഉച്ചയ്ക്ക് 2ന് മണക്കാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തും.കൊവിഡ് മഹാമാരി നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാർഡ് മെമ്പർമാരെയും കാർഷിക വികസന സമിതി അംഗങ്ങളെയും മാത്രം ഉൾപ്പെടുത്തി കർഷകസഭ നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.