കുമളി: വിശ്വാസ് വിശ്വകർമ്മ വെൽഫയർ ആൻഡ് കൾച്ചറൽ സൊസൈറ്റി യുടെയും കേരള വിശ്വകർമ്മ സഭ പീരുമേട് താലൂക്ക് യൂണിയന്റെയും നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഡോ. ബി. സന്ധ്യ നിർവഹിച്ചു. സതീഷ് പുല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് കെ.കെ. ഹരി, വർക്കിംഗ് പ്രസിഡന്റ് അഡ്വ. സതീഷ് ടി. പത്മനാഭൻ, സതീഷ് കോടിയാനിച്ചിറ, സജി വെമ്പള്ളി, എ.കെ.വി.എം.എസ് ബോർഡ് മെമ്പർ സതീഷ് പാഴുപ്പള്ളി, ചിത്രകാരൻ ഹരീഷ് വിശ്വകർമ്മ, സന്തോഷ്, ശശി പി.ബി, വിശ്വകർമ്മ മഹിളാ സമാജം താലൂക്ക് പ്രസിസന്റ്, ഷീബാ ജയൻ, രമ്യാ അനീഷ് എന്നിവർ സംസാരിച്ചു കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. വിശ്വകർമ്മ സംസ്‌കാരത്തിലും ചരിത്രത്തിലും അവബോധം സൃഷ്ടിക്കുന്നതോടൊപ്പം കുട്ടികളുടെ സർഗ വൈഭവശേഷി വളർത്തുന്നതിനുമായി എല്ലാ ഞായറാഴ്ചയും രാവിലെ 10.30 മുതൽ 12 വരെ ക്ലാസുകൾ ഉണ്ടായിരിക്കും. ഫോൺ- 9497021824.