കരിമണ്ണൂർ: വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി ക്ക് നിവേദനം നൽകി. കരിമണ്ണൂർ പഞ്ചായത്ത്‌ അംഗങ്ങളായ ബൈജു വറവുങ്കൽ, ബിബിൻ അഗസ്റ്റിൻ, ജീസ് ആയത്തു പാടം, ആൻസി സിറിയക്ക്, ടെസ്സി വിൽസൺ, ഷേർലി സെബാസ്റ്റ്യൻ,എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. സാധാരണക്കാർ, പ്രായമായവർ എന്നിവർക്ക് ഓൺലൈൻ സംവിധാനം അറിയാത്തിനാൽ ഇവർ ഏറെ കഷ്ടതയിലാണ്. പല പ്രദേശങ്ങളിലും മൊബൈൽ റേഞ്ച് ഇല്ലാത്തതും പ്രശ്നമാണ്. നിലവിലെ വാക്സിൻ രജിസ്ട്രേഷൻ ഓൺലൈൻ ആക്കിയ തീരുമാനം പുനപരിശോധിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ വാക്സിനേഷൻ നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.