ചെറുതോണി: മുരിക്കാശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂമാംകണ്ടം പാറസിറ്റി വെട്ടിമലയിൽ സന്തോഷിന്റെയും ഷീബയുടെയും മകൾ സോന സന്തോഷിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ. സഹോദരൻ :സഞ്ചയ് . മുരിക്കാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.