car
കുളമാവ് ഡാമിന് മുകളിൽ വച്ച് തീ പിടിച്ച കാർ.

ചെറുതോണി :കുളമാവ് അണക്കെട്ടിനു മുകളിൽ വച്ച് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. അളപായമില്ല. ഞായറാഴ്ച രാവിലെയാണ് സംഭവം എറണാകുളം കുണ്ടന്നൂരിൽ നിന്ന് കട്ടപ്പനയ്ക്ക് കാറിൽ സഞ്ചരിച്ച കുടുംബം തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെടുകയായിരുന്നു. കാറിന്റെ മുൻഭാഗത്തു നിന്നും പുക ഉയരുന്നതു കണ്ട് പുറത്തിറങ്ങി നോക്കുന്നതിനിടയിൽ കാറിൽ തീ ആളിപ്പടർന്നു. വാഹനം ഓടിച്ചിരുന്നത് മരട് കുണ്ടന്നൂർ സ്വദേശി ആന്റണി അമ്പലത്തിങ്കലാണ് ഇദ്ദേഹത്തിന്റെ ഒപ്പം ഭാര്യയും മകളും ഉണ്ടായിരുന്നു. ഡാമിന് കാവൽ നിന്ന പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ചു.