തുടങ്ങാനാട്: കന്യാമല പ്രദേശം കേന്ദ്രീകരിച്ച് അനധികൃത വാറ്റ് ചാരായ നിർമ്മാണവും വിതരണവും നടത്തുന്നതായി പരാതി.കന്യാമല സി എസ് ഐ പള്ളിക്ക് സമീപ പ്രദേങ്ങളിലാണ് ഏറ്റവും കൂടുതൽ വ്യാജവാറ്റ് നടക്കുന്നത്. . ആൾത്താമസമില്ലാത്ത വീടുകൾ, കെട്ടിടങ്ങൾ, പാറയിടുക്കുകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നിർമ്മാണം. നടക്കുന്നത്. പകൽ സമയങ്ങളിലും രാത്രിയിലും അപരിചിതരായ ആളുകൾ വാഹനങ്ങളിൽ ഇവിടെ എത്തുന്നുണ്ട്.പ്രദേശങ്ങളിൽ ഉത്പ്പാദിപ്പിക്കുന്ന ചാരായം മറ്റ് സ്ഥലങ്ങളിലേക്ക് വില്പനക്ക് കൊണ്ടുപോകാനും സ്വന്തം ആവശ്യത്തിന് വേണ്ടിയുമാണ് അപരിചിതർ എത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.. അധികൃതർ നടപടികൾ സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.ഇടപ്പള്ളി, മലങ്കര റബർ എസ്റ്റേറ്റ് പ്രദേശങ്ങളിൽ വാറ്റ് ചാരായം ഉത്പാദനാവും കച്ചടവും വ്യാപകമെണെന്ന് ഏറെ നാളായി ആക്ഷേപമുണ്ട്. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ മുട്ടം വില്ലേജ് ഓഫീസിന് സമീപം അണക്കെട്ടിലെ വെള്ളം കെട്ടികിടക്കുന്ന തീരത്ത് തുരുത്തിലായി ചാരായനിർമ്മാണം നടക്കുന്നതായി രഹസ്യ വിവരത്തെത്തുടർന്ന് മുട്ടം പൊലീസ് രാത്രിയിൽ സ്ഥലത്ത് എത്തിയെങ്കിലും പ്രതികൾ രക്ഷപെട്ടിരുന്നു.വാറ്റിാനുപയോഗിക്കുന്ന പാത്രങ്ങളും മറ്റ് ഉപകാരണങ്ങളും മാത്രമേ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞുള്ളു.. മലങ്കര റബർ എസ്റ്റേറ്റിലും ഇടപ്പള്ളി ഭാഗങ്ങളിലും എക്‌സൈസ് സംഘം റെയ്ഡിന് എത്തുമ്പോഴും വാറ്റുകാർ രക്ഷപെടുന്ന അവസ്ഥയാണുള്ളത്.