വെള്ളിയാമറ്റം: ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് ബി.ജെ പി യുടെ പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. വടക്കനാർ പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. 13 കിലോമീറ്റർ ദൈർഘ്യം വരുന്ന മാന്താനം കടവ് മുതൽ തേൻമാരി പാലം വരെ ഭാഗത്താണ് വരുന്ന ഒരാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പുഴയുടെ ഇരുകരകളിലും പുഴയിലും അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇത്തരത്തിൽ നീക്കും.
ബിജെപി മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അദ്ധ്യക്ഷനായ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് കെ. എസ്. അജി മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഇൻ ചാർജ് പി. പ്രബീഷ്, ജില്ലാ സെക്രട്ടറി അഡ്വ. അമ്പിളി അനിൽ, മണ്ഡലം ജനറൽസെക്രട്ടറി എൻ.കെ. അബു, പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുൺ മോഹൻ, ജനറൽസെക്രട്ടറി. പ്രമോദ്, പ്രോഗ്രാം മണ്ഡലം ഇൻചാർജ് കെ.ജി. സന്തോഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സിജിമോൻ ചേന്ദമംഗലം, കർഷകമോർച്ച ജില്ലാ സെക്രട്ടറി സന്തോഷ് പി.ആർ, യുവമോർച്ച മണ്ഡലം ജന. സെക്ര. കണ്ണായി നിധിൻ, അർജുൻ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.