മുട്ടം: ഈസ് ഓഫ് ലിവിംഗ് സർവ്വെയുടെ തൊടുപുഴ ബ്ലോക്ക് തലത്തിലുള്ള ഉദ്ഘാടനം മുട്ടം പഞ്ചായത്ത് ഹാളിൽ നടന്നു.കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സോഷ്യോ ഇക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസിലൂടെ കണ്ടെത്തിയിട്ടുളള കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് വേണ്ടിയാണ് ഈസ് ഓഫ് ലീവിംഗ് സര്‍വ്വേ നടത്തുന്നത്.മുട്ടം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ ജോമോൻ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ട്രീസ്സ ജോസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ .കെ .ബിജു,ഗ്ലോറി പൗലോസ്,മാത്യു പാലംപറമ്പിൽ,ഷേർളി അഗസ്റ്റിൻ, അരുൺ ചെറിയാൻ,മേഴ്സി ദേവസ്യ, ജോസ് കടുത്തലകുന്നേൽ ,റെജി ഗോപി,സൗമ്യ സാജബിൻ, ബി ഡി ഒ ജയൻ, മുട്ടം പഞ്ചായത്ത് സെക്രട്ടറി ലൗജി എം നായർ എന്നിവർ സംസാരിച്ചു.
"ആശ വർക്കർമാർ,അംഗൻവാടി ജീവനക്കാർ,കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ നേതൃത്വത്തിലാണ് സർവ്വേ നടത്തുന്നത്.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 6 പഞ്ചായത്തുകളിലും ജൂലായ് 31ന് മുൻപ് സർവ്വേ പൂർത്തീകരിക്കും"
ട്രീസ ജോസ്, പ്രസിഡന്റ്,
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്