തൊടുപുഴ: ഭാരതിയ നാഷ്ണൽ മഹിള ജനതയുടെ ആഭിമുഖ്യത്തിൽ വീടുകൾക്ക് മുന്നിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ കുടുംബ സത്യാഗ്രഹം നടത്തി.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ സമ്പത്തിക നടപടികളായ ജി എസ് ടി, അടിക്കടിയുണ്ടാകുന്ന പെട്രോൾ -ഡീസൽ -പാചകവാതക വില വർദ്ധനവ് എന്നിവക്കെതിരെയാണ് വീട്ടമ്മമാരുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തിയത്.ബി എൻ ജെ ഡി ജില്ലാ പ്രസിഡന്റ് രാജു ജോർജ് നിർവഹിച്ചു. ഷീജ രാജൻ, മേരിക്കുട്ടി ജോസഫ്, ഷൈനി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.