കാഞ്ഞാർ: വായനാപക്ഷാചരണത്തിന്റെ ഭാഗമായികാഞ്ഞാർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കാഥികൻ വി.സാംബശിവൻ ജന്മദിന അനുസ്മരണ സമ്മേളനം നടത്തി. ലൈബ്രറി പ്രസിഡന്റ് എം. കെ പുരുഷോത്തമൻ അദ്ധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. അംഗം എ സുരേഷ് കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.