march

ചെറുതോണി:ഓൾ കേരള ടെയ്ലേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തി. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചുമാണ് സമരം സംഘടിപ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ്കെ .എൻ. ചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി .കെ .സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ വി രാജു , എ .വി അന്നമ്മ ,വി .ജെ. ജോർജ് , മേഴ്‌സി തുടങ്ങിയവർ സംസാരിച്ചു.