തൊടുപുഴ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ അനുശോചിച്ചു. സാധാരണക്കാർക്കും പാവങ്ങൾക്കും വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലകളുടെ ഉന്നമനത്തിനും പിന്നാക്ക ക്ഷേമ വിഭാഗങ്ങളുടെ പുരോഗതിക്കായും പ്രവർത്തിച്ചു. ഭീമ കൊറേ ഗാവ് കേസിൽ അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായിരുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിക്കാതെയായിരുന്നു അറസ്റ്റ്. മനുഷ്യാവകാശങ്ങൾക്കു വേണ്ടി എന്നും നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും ജോസഫ് പറഞ്ഞു.