kallar
കെ.കരുണാകരൻ ജന്മവാർഷിക അനുസ്മരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി സി സി പ്രസിഡണ്ട് അഡ്വ ഇബ്രാഹിംകുട്ടി കല്ലാർ നിർവഹിക്കുന്നു


ഇടുക്കി :മുൻ മുഖ്യമന്ത്രിയും ദേശീയ നേതാവുമായിരുന്ന കെ കരുണാകരൻ ജനമനസ്സുകൾ തൊട്ടറിഞ്ഞ കർമ്മയോഗിയായിരുന്നുവെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. കെ. കരുണാകരന്റെ നൂറ്റി മൂന്നാം ജന്മവാർഷിക അനുസ്മരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസിസി ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒൻപത് അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടിയെ പിന്നീട് പലവട്ടം അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ആയിരുന്നുവെന്ന്
ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ജനറൽ സെക്രട്ടറി സി .എസ് യശോധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹകസമിതി അംഗം എ.പി ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡന്റുമാരായ ജോർജ് തോമസ്, ബെന്നി തുണ്ടത്തിൽ, നേതാക്കളായ തോമസുകുട്ടി പള്ളോലിക്കൽ, സിജു ചക്കുമ്മൂട്ടിൽ,പി ഡി ജോസഫ്,തങ്കച്ചൻ പനയം പാല, തുടങ്ങിയവർ പങ്കെടുത്തു