ashokan

തൊടുപുഴ : രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ലീഡർ കെ കരുണാകരന്റെ 103 ആ മത് ജന്മവാർഷികം ആചരിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ .എസ് അശോകൻ അനുസ്മരണം. ഉദ്ഘാടനം ചെയ്തു. സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ജിനേഷ് കുഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി എൻ .ഐ .ബെന്നി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, യൂത്ത് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർ അഡ്വ.സെബാസ്റ്റ്യൻ മാത്യു, യൂത്ത് ഫൗണ്ടേഷൻ കേന്ദ്ര സമിതി അംഗം സജി മുളക്കൻ, മനോജ് കോക്കാട്ട്, റോബിൻ മൈലാടി,എസ് ഷാജഹാൻ, സോയി ജോസഫ്, കെ ജി സജിമോൻ, ടോമി പാലക്കൻ, രാജേഷ്, ബാബു ജോർജ് ജോൺ ,ജോമി തോമസ്, വിഷ്ണു വണ്ണപ്പുറം തുടങ്ങിയവർ സംസാരിച്ചു.