മുട്ടം: പെട്രോൾ,ഡീസൽ,പാചകവതകം വിലവർധനയ്ക്കെതിരെ യൂത്ത് ഫ്രണ്ട് മുട്ടം മണ്ഡലം കമ്മിറ്റി പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയംഗം പൗലോസ് പൂച്ചകുഴി,ജോബി തീക്കുഴിവേലി, ജില്ലാ സെക്രട്ടറി രഞ്‌ജിത്ത് മനപ്പുറത്ത്, മണ്ഡലം പ്രസിഡന്റ് സന്തു കാടൻകാവിൽ,ഷൈൻ പുറവക്കാട്ട് എന്നിവർ സംസാരിച്ചു.