തൊടുപുഴ: ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ഭരണ -നിയമ രംഗത്തെ നീതി നിഷേധത്തിന്റെ കറുത്ത അദ്ധ്യായമാണെന്ന് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. തീവ്രവാദ കേന്ദ്രങ്ങൾ ചെയ്യാൻ മടിക്കുന്ന കാര്യമാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സമീപഭാവിയിൽ മാധ്യമ മിഷനറി സന്യാസിനി സമൂഹങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രോഗിയും വയോധികനുമായ ഫാ. സ്റ്റാൻ സ്വാമിയെ ജയിലിലടച്ച് ചികിത്സയും ജാമ്യവും നിഷേധിക്കുന്ന ലോകത്തിലെ ഏക രാജ്യമായി ഇന്ത്യ മാറിയെന്ന് എം. മോനിച്ചൻ പറഞ്ഞു.