രാജാക്കാട്: സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണം വീണ്ടും രൂക്ഷമായി. തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ എത്തിയ ഒറ്റയാൻ സൂര്യനെല്ലി സിങ്കുകണ്ടത്തു സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഇവാൻഞ്ചലിക്കൽ പള്ളിയുടെ ഗേറ്റ് തകർത്തു. കാട്ടാന ഗേറ്റ് തകർക്കുന്ന ശബ്ദം കേട്ട് സമീപവാസികൾ ഉണർന്നെങ്കിലും പേടിച്ച് ആരും പരിസരത്തേക്ക് അടുത്തില്ല. പള്ളിയുടെ മുറ്റത്തു കൂടി പള്ളിവക ശ്മശാനത്തിൽ പ്രവേശിച്ച ഒറ്റയാൻ സമീപത്തെ പറമ്പിലെ മാവിൽ നിന്ന് വീണ മാമ്പഴം അകത്താക്കിയതിന് ശേഷമാണ് കാട്ടിലേക്ക് പിൻവാങ്ങിയത്. ജനവാസ മേഖലയായ ഇവിടെ ചക്ക പഴവും മാമ്പഴവും മറ്റും തേടിയാണ് കാട്ടാനകൾ ചുറ്റിയടിക്കുന്നത്. ഒരാഴ്ചയായി കാട്ടനയുടെ ശല്യം അതി രൂക്ഷമാണന്ന് പ്രദേശവാസികൾ പറഞ്ഞു.