തൊടുപുഴ : ജൂണിയർ റെഡ്‌ക്രോസ് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ പി.പി.ഇ കിറ്റുകൾ, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയവ കൈമാറി. പരിപാടിക്ക് ഇന്ത്യൻ റെഡ്‌ക്രോസ് ജില്ലാ കമ്മിറ്റി അംഗം പി. എസ്. ഭോഗീന്ദ്രൻ, ജെ.ആർ.സി. ജില്ലാ ജോ. കോർഡിനേറ്റർ പി. എൻ. സന്തോഷ് എന്നിവർ നേതൃത്വം നൽകി. ആശുപത്രി സുപ്രണ്ട് ഡോ. എം.ആർ. ഉമാദേവി സാമഗ്രികൾ ഏറ്റുവാങ്ങി. ജെ.ആർ. സി. ഉപജില്ല കോർഡിനേറ്റർ ജ്യോതി പി. നായർ, വിദ്യാഭ്യാസ ജില്ല കോർഡിനേറ്റർ റോംസി ജോർജ്ജ് എന്നിവർ പങ്കെടുത്തു.