തൊടുപുഴ: പന്നിമറ്റത്ത് ദുരൂഹ സാഹചര്യത്തിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്ത് തൊടുപുഴ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെരുമ്പാവൂർ സ്വദേശിയുടെ മൊഴി പൊലീസ്‌ രേഖപ്പെടുത്തി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തിരിക്കുന്നതെന്ന്‌ പൊലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർത്തെ തുടർന്നാണ് യുവാവിന്റെ കൈയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ലഹരിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന.