തൊടുപുഴ: രണ്ടുമാസത്തിനിടെ 34 തവണ പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച നടപടി ഉടൻ പരിശോധിക്കണമെന്നും മാസം തോറും പാചകവാതകത്തിന് വിലവർദ്ധിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തെറ്റായനീക്കത്തിനെതിരായി രാജ്യവ്യാപക
പ്രതിഷേധം ഉയർന്നുവരണമെന്നും വർക്കഴേസ് കോർഡിനേഷൻ കൗൺസിൽ. സംസ്ഥാന വ്യാപകമായി ജില്ലാതാലൂക്ക് കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൊടുപുഴ സിവിൽ സ്റ്റേഷന് മുമ്പിൽ നടന്ന സമരം വർക്കേഴ്‌സ് കോർഡിനേഷൻ കൗൺസിൽ ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പി.കെ. ജബ്ബാർ, അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ, ജോയിന്റ് സെക്രട്ടറി ജി. രമേശ്, ഒ.കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
ഇടുക്കിയിൽ നടന്ന സമരം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി മെമ്പർ ഡി. ബിനിൽ, പീരുമേട്ടിൽ വി.ആർ. ബീനാമോൾ, നെടുങ്കണ്ടത്ത് എസ്. സുകുമാരൻ, ദേവികുളത്ത് ആൻസ് ജോൺ, ശാന്തമ്പാറയിൽ അനീഷ് റ്റി.എ, കട്ടപ്പനയിൽ ജയൻ പി.സി, അടിമാലിയിൽ പി.ടി. വിനോദ് എന്നിവർ ഉദ്ഘാടനം ചെയ്തു.