വണ്ടിപ്പെരിയാർ: തോട്ടം തൊഴിലാളികളുടെ മക്കളെ ജോലിസമയത്ത് നോക്കാൻ പ്രായമേറിയ സ്ത്രീകളെ ചുമതലപ്പെടുത്തി 'പിള്ള പുര' എന്ന പേരിൽ നടത്തിവന്നിരുന്ന സംവിധാനം നിറുത്തലാക്കിയതോടെയാണ് ലയങ്ങളിലെ കുട്ടികൾ തനിച്ചായത്. ലോക്ക് ഡൗണിൽ അങ്കണവാടികൾ പ്രവർത്തനം കൂടി നിലച്ചതോടെയാണ് കുട്ടിയെ പ്രതി കൂടുതൽ ചൂഷണം ചെയ്ത് തുടങ്ങിയത്.മാതാപിതാക്കളുടെ കല്യാണ ശേഷം 11 വർഷത്തിന് ശേഷമാണ് പെൺകുട്ടി ജനിക്കുന്നത് . മുമ്പ് പലവട്ടം കുട്ടിക്ക് ക്ഷീണം ഉണ്ടായെങ്കിലും മാതാപിതാക്കൾ അത് കാര്യമായെടുത്തില്ല. വളരെയധികം സംസാരിക്കുന്ന കുട്ടി എന്തുകൊണ്ട് പീഡന വിവരം പുറത്തറിയിച്ചില്ലെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. നിരവധി ചെറുപ്പക്കാരുള്ള ലയത്തിൽ ആർക്കും സംശയം തോന്നാത്ത വിധമായിരുന്നു അർജുന്റെ ഇടപെടലെന്ന് പരിസരവാസികൾ പറഞ്ഞു. സംഭവത്തിന് ശേഷം പൊലീസ് ചെറുപ്പക്കാരെ കസ്റ്റഡിയിലെടുത്തപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. എന്നാൽ പിന്നാലെയാണ് നാടിനെ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്.