land

രാജാക്കാട്: ചിന്നക്കനാലിൽ റവന്യൂ ഭൂമി കൈയേറിയത് റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. ചിന്നക്കനാൽ വില്ലേജിൽ വേണാടിന് സമീപം രണ്ട് ഏക്കറോളം വരുന്ന ഭൂമിയാണ് തിരിച്ച് പിടിച്ചത്. ഇതിനടുത്തുള്ള മുനിയറക്കുന്നിൽ കൈയ്യേറിയ 10 ഏക്കർ സ്ഥലം കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചത്. പാറ പുറമ്പോക്ക് ഭൂമിയിൽ വേലി കെട്ടി കൈയേറാനുള്ള ശ്രമവും നടന്നിരുന്നു. വിനോദ സഞ്ചാര പ്രാധാന്യമുള്ള 213 ഏക്കർ സ്ഥലമാണിവിടെയുള്ളത്. ആദ്യം ഏലം കൃഷിയും പിന്നീട് വ്യാജരേഖകൾ ചമച്ച് സ്ഥലം സ്വന്തമാക്കുകയും ചെയ്യുന്ന മാഫിയ ഇവിടെ സജീവമാണ്. ചിന്നക്കനാൽ വില്ലേജ് ആഫീസർ സുനിൽ കെ. പോൾ, ഉദ്യോഗസ്ഥരായ വി. ശ്രീകുമാർ, ബെന്നി മാത്യു, ഭൂസംരക്ഷണ സേനാംഗങ്ങളായ ടി.സി. ചാക്കോ, വി. മോഹൻദാസ്, എം. രാജേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്. ശനിയാഴ്ച 301 കോളനിക്ക് സമീപം വനഭൂമിയിലെ കൈയേറ്റവും ഒഴിപ്പിച്ചിരുന്നു.