കുമാരമംഗലം : ഒൻപതാം വാർഡിൽ മൈലകൊമ്പ് വഴുതലക്കാട്ട് സിറിൾ ജോസിന്റെ മുപ്പതു സെന്റ് കുളത്തിലെ മീൻ മോഷണം പോയി. ലോക്ക് ഡൗൺ കാലത്ത് രണ്ട് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയതാണ് മത്സ്യ കൃഷി. ജെ.സി.ബി ഉപയോഗിച്ച് കുളം നിർമിച്ചാണ് കൃഷി ആരംഭിച്ചത് 6000 മത്സ്യ കുഞ്ഞുങ്ങളെയാണ് കുളത്തിൽ നിക്ഷേപിച്ചത്. കുളം പൂർണമായും പുറത്തുള്ളവർക്കു അകത്തു കയറാനാകാതെ വലക്കൊണ്ട് പൂർണമായും മൂടിയ നിലയിലായിരുന്നു .എന്നാൽ മോഷ്ടാക്കൾ വലയുടെ ഒരുഭാഗം മുറിച്ചുമാറ്റി അകത്തു കയറിയാണ് മോഷണം നടത്തിയത് . വല മുറിച്ച ഭാഗത്തു കൂടി അകത്തു കയറി കോരുവലയോ മറ്റോ ഉപയോഗിച്ചാണ് മീൻ പിടിച്ചതെന്നു കരുതുന്നു.സ്ഥിരമായി അഞ്ച് കിലോയോളം തീറ്റ നൽകുമായിരുന്നു. ഈ സമയം കൂട്ടമായി എത്തുന്ന മീൻ കഴിഞ്ഞ ദിവസം മുതൽ വളരെ കുറഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെ യാണ് മോഷണം നടന്ന വിവരം അറിയുന്നത് തുടർന്ന് പരിശോധിച്ചപ്പോഴാണ് കുളത്തിലെ വല കീറിയത് ശ്രദ്ധയിൽപെട്ടത്. കൃഷിക്കായി ആദ്യഘട്ടത്തിൽ മൂന്നു ലക്ഷത്തിൽപരം രൂപ മുടക്കിയിരുന്നതായി സിറിൾ പറഞ്ഞു. ഇത്സംബന്ധിച്ച് തൊടുപുഴ സി .ഐക്ക് പരാതി നൽകി.