വെള്ളിയാമറ്റം :പഞ്ചായത്തിൽ ഈസ് ഓഫ് ലിവിംഗ് സർവ്വേയ്ക്ക് തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഇന്ദു ബിജു നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് ചെയർമാൻ ഷെമീന അബ്ദുൽ കരീം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ രാജു കുട്ടപ്പൻ, പഞ്ചായത്തംഗങ്ങളായ വി.കെ. കൃഷ്ണൻ, ഷേർലി ജോസകുട്ടി, രാജി ചന്ദ്രശേഖരൻ, കബീർ കാസിം, പോൾ സെബാസ്റ്റ്യൻ, ഹെഡ് ക്ലർക്ക് സരേഷ്.എം.എൻ., വിഇഒമാരായ ശരത്, ബാബു, സിഡിഎസ് മെമ്പർമാർ, അംഗൻവാടി ടീച്ചർമാർ, എസ്.ടി. പ്രൊമോട്ടർമാർ എന്നിവർ പങ്കെടുത്തു. സർവ്വെയുടെ ജനപ്രതിനിധികൾ, വിവിധ സംഘടനകൾ, കുടുംബശ്രീ ഭാരവാഹികൾ, ആശാ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ എന്നിവർക്കുള്ള പരിശീല പരിപാടി നടത്തി.