തൊടുപുഴ: ഇന്ധനവില വർദ്ധനവിനെതിരെ കേരള സൈക്കിൾ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിന് മുന്നിൽ നിന്ന് സൈക്കിൾ ഉരുട്ടി പ്രതിഷേധ റാലി നടത്തി. കെ.സി.ഡി.എ ജില്ലാ പ്രസിഡന്റ് സി.കെ. നവാസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ടി.പി. ജോർജ് സ്വാഗതം പറഞ്ഞു.. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ ആർ, ജോയിന്റ് സെക്രട്ടറി ഷിജു മിന്നൽ, കമ്മിറ്റി അംഗം ഫൈസൽ പി.ജെ, റോമിയോ ഷൈൻ എന്നിവർ പ്രസംഗിച്ചു.