ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്റെ ഓൺലൈൻ വിദ്യാഭ്യാസ സഹായ പദ്ധതിയായ ' അവരും പഠിക്കട്ടെ ... നാടിന്റെ കരുതലിൽ ' രണ്ടാം ഘട്ടമായി 14 സ്മാർട്ട് ഫോണുകൾ കൂടി വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വച്ച് പഞ്ചായത്തിലെ പൊതു വിദ്യാലയങ്ങളിലെ ഹെഡ് മാസ്റ്റർ മാർക്ക് പ്രസിഡന്റ് എം. ലതീഷ് , വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ സുലൈഷ സലിം, വാർഡ് മെമ്പർമാരായ പി.എസ് ജമാൽ , രമ്യ അനീഷ് എന്നിവർ ഫോണുകൾ കൈമാറി. ഇതോടെ ബഹുജന പങ്കാളിത്തത്തോടെ പഞ്ചായത്ത് ഭരണ സമിതി നൽകിയ ഫോണുകളുടെ എണ്ണം 51 ആയി. പഞ്ചായത്തിനെ സമ്പൂർണ്ണ ഓൺലൈൻ സൗഹൃദ പഞ്ചായത്ത് ആക്കുന്നതിന്റെ ഭാഗമായി മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്ത പ്രദേശങ്ങളിൽ രണ്ട് മൊബൈൽ ടവറുകൾ സ്ഥാപിച്ച് നെറ്റ് വർക്ക് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുവാനും തീരുമാനമായതായി പ്രസിഡന്റ് അറിയിച്ചു.