പൂമാല: തൊടുപുഴ താലൂക്കിലെ കരിമണ്ണൂർ ഭൂമി പതിവ് സ്‌പെഷ്യൽ തഹസിൽദാരുടെ അധികാര പരിധിയിൽപ്പെട്ട ഉടുമ്പന്നൂർ, വെള്ളിയാമറ്റം, വണ്ണപ്പുറം, അറക്കുളം എന്നീ വില്ലേജുകളിൽ പട്ടയം നൽകി വരുന്ന സ്ഥലങ്ങൾ റിസർവ്വ് ഫോറസ്റ്റ് ആണെന്നുള്ള വനംവകുപ്പിന്റെ അവകാശവാദം തെറ്റാണെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് നിവേദനം നല്കി. അനിൽ രാഘവൻ , എം ഐ രവീന്ദ്രൻ, പി.വി. ജോർജ്കുട്ടി ,ജിജി വാളിയംപ്ലായ്ക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്,പട്ടിക വിഭാഗക്കാർക്കും ഇതര സമുദായത്തിൽപ്പെട്ടവർക്കും പട്ടയം നൽകാൻ ഉത്തരവായിട്ടുണ്ട്. എന്നാൽ സർക്കാർ ഉത്തരവുകളുടെ ലംഘനമാണ് ഇപ്പോൾ വനം വകുപ്പ് നടത്തുന്നതെന്ന്നിവേദനത്തിൽ പറഞ്ഞു.